അന്തർദേശീയം

ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ‌ലാരിജാനിയെ വധിച്ചുവെന്ന് ഇസ്രയേൽ

ജറൂസലം : ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ‌ലാരിജാനിയെ വധിച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രയേൽ. ഇറാൻ പ്രത്യാക്രമണത്തിന്‍റെ സൂത്രധാരനാണ് അലി ലാരിജാനി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ അടുത്ത അനുയായിയെന്നാണ് ലാരിജാനിയെ അറിയപ്പെട്ടിരുന്നത്.

ഇറാന്‍റെ അധികാര കേന്ദ്രത്തിൽ സവിശേഷമായ സ്വാധീനമുള്ള വ്യക്തിയാണ് ലാരിജാനി. കൊല്ലപ്പെട്ടുവെന്നത് യാഥാർഥ്യമാണെങ്കിൽ ഖമനേയിക്കു ശേഷം കൊല്ലപ്പെടുന്ന ഇറാനിലെ ഏറ്റവും മുതിൽന്ന ഉദ്യോഗസ്ഥനാണ് ലാരിജാനി. ടെഹ്റാനിലെ റാലിയിൽ വെള്ളിയാഴ്ചയാണ് ലാരിജാനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ലാരിജാനി അടക്കം പത്ത് ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് യുഎസ് പ്രഖ്യാപിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button