അതിർത്തിയിൽ പ്രവേശിക്കുന്നതിൽനിന്നും മാൾട്ട വിലക്കിയ ഇസ്രായേൽ ആയുധക്കപ്പൽ മാൾട്ടീസ് തീരം വിട്ടു
അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മാള്‍ട്ട വിലക്കേര്‍പ്പെടുത്തിയ ഇസ്രായേല്‍ ആയുധക്കപ്പല്‍ മാള്‍ട്ടീസ് തീരം വിട്ടു. കപ്പല്‍ ട്രാക്കിംഗ് വെബ്‌സൈറ്റ് മറൈന്‍ ട്രാഫിക് കാണിക്കുന്നത് കപ്പല്‍ മാള്‍ട്ടയില്‍ നിന്ന് വടക്ക്കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. ഇസ്രയേലിലേക്ക് പോകുകയായിരുന്ന എംവി കാത്രിന്‍ അതിന്റെ പതാക ജര്‍മ്മന്‍ പതാകയിലേക്ക് മാറ്റിയ ശേഷമാണ്
മാള്‍ട്ടീസ് പുറംകടല്‍ വിട്ടത്.
കഴിഞ്ഞ ജൂലൈയില്‍, കപ്പല്‍ വിയറ്റ്‌നാമീസ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ചെങ്കടലിലെ ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങളും കടല്‍ക്കൊള്ളയും ഒഴിവാക്കാനാണ് മാള്‍ട്ടീസ് പുറംകടല്‍ വഴി ചുറ്റിയത്. സെപ്റ്റംബര്‍ 27 ന്, മാള്‍ട്ടീസ് ടെറിട്ടോറിയല്‍ സമുദ്രത്തിനു പുറത്ത് നങ്കൂരമിട്ടിരിക്കുമ്പോള്‍ കപ്പല്‍ മാള്‍ട്ടീസ് തുറമുഖത്തേക്ക് പ്രവേശനത്തിനുള്ള അനുമതിയും ഇന്ധനവും ആവശ്യപ്പെട്ടിരുന്നു. പ്രവേശനാനുമതി നിഷേധിച്ചെങ്കിലും മാള്‍ട്ട ഇന്ധനം നിറയ്ക്കാന്‍ നല്‍കി.
എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം ഭക്ഷണം, വെള്ളം, സ്‌പെയര്‍ പാര്‍ട്‌സ്, ഉപഭോഗവസ്തുക്കള്‍ എന്നിവ തീര്‍ന്നതായി കപ്പലിന്റെ ഏജന്റ് മാള്‍ട്ടയെ അറിയിച്ചു.എന്നാല്‍, ജീവനക്കാരുടെ മാറ്റത്തിനും കരുതല്‍ വിതരണത്തിനുമുള്ള അഭ്യര്‍ത്ഥനകള്‍ മാള്‍ട്ട നിരസിച്ചു. ഇപ്പോള്‍, ഇസ്രായേലിലേക്ക് പോകുന്ന കപ്പല്‍ അതിന്റെ സമുദ്ര പതാക മാറ്റി, മാള്‍ട്ടയില്‍ നിന്ന് കപ്പല്‍ കയറാന്‍ തുടങ്ങി.’പതാക മാറ്റങ്ങളില്‍ മാള്‍ട്ടീസ് അധികാരികള്‍ക്ക് അധികാരമില്ല, കാരണം കപ്പല്‍ യഥാര്‍ത്ഥത്തില്‍ ഫ്‌ലാഗ് ചെയ്തിരുന്നത് പോര്‍ച്ചുഗലിന്റെ (മദീറ) കീഴിലായിരുന്നു. അതിനാല്‍, മാള്‍ട്ടയില്‍ നിന്ന് അനുമതി വാണ്ടേണ്ട കാര്യമില്ല ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട അറിയിച്ചു. ഈ മാസമാദ്യം, ഫലസ്തീനിലെ ഒരു യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍, ഇസ്രയേലിലേക്ക് ആയുധങ്ങള്‍ വഹിക്കുന്ന കപ്പലിനു പ്രവേശനാനുമതി
നല്‍കരുതെന്ന് മാള്‍ട്ടയോട് ആവശ്യപ്പെട്ടിരുന്നു.