അന്തർദേശീയം

‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി

ടെഹ്റാൻ : യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം.

യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്. ഞായറാഴ്ച ഹോർമുസിലെ ചെറുദ്വീപായ ലാറക്കിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്കുനേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കപ്പൽപ്പാതയിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ലാറക് ദ്വീപ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു യുഎസിന്റെ ആക്രമണം. ഇതിനു മറുപടിയായി ജോർദാനിലെ യുഎസിന്റെ രണ്ട് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാനും മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും എട്ട് ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിട്ടെന്നാണ് ജോർദാൻ സൈന്യം അവകാശപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button