അന്തർദേശീയം

ട്രംപിനെ ജയിലഴിക്കുള്ളിൽ ചിത്രീകരിച്ച ഇൻസ്റ്റാലെഷൻ സ്ഥാപിച്ച് ഇറാൻ

തെഹ്‌റാൻ : ഇറാനിലെ തെഹ്‌റാനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജയിലഴിക്കുള്ളിൽ ചിത്രീകരിച്ച ഇൻസ്റ്റാലെഷൻ. ഇറാൻ തലസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ തജ്‌രിഷ് സ്ക്വയറിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ബിൽബോർഡിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ജയിൽക്കൂട് ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെ വേഷമണിഞ്ഞ കലാകാരൻ ഇതിനുള്ളിൽ നടക്കുകയും ഇടയ്ക്കിടെ ഇരിക്കുകയും ചെയ്യുന്നു. ‘ഈ ദൃശ്യം കാണാതിരിക്കുന്നത് കുറ്റമാണ്’ എന്ന സന്ദേശവും ഇൻസ്റ്റലേഷനിലുണ്ട്.

സെപ്റ്റംബർ ആദ്യം തെക്കൻ ഇറാനിലെ സിർകിക് പട്ടണത്തിൽ വിവാഹച്ചടങ്ങിനു നേരെ നടന്ന യുഎസ് ആക്രമണത്തെ പരാമർശിക്കുന്ന സന്ദേശങ്ങളും ഇതിനോടൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായും 60-ലധികം പേർക്ക് പരുക്കേറ്റതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡന്റിനെ ജയിലിനുള്ളിൽ ചിത്രീകരിച്ചുള്ള ഈ കലാസൃഷ്ടി ശ്രദ്ധ നേടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button