അന്തർദേശീയം

യുഎസ് എഫ്-35 പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍

ടെഹ്റാൻ : അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു. (Iran damage a US F-35)

10 കോടി ഡോളറിനു മേല്‍ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെ സി-135 തകര്‍ന്നു വീണ് ആറ് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും കാരണം വ്യക്തമല്ല. ഇറാന്‍ അനുകൂല സംഘടന വിമാനം വീഴ്ത്തിയതി് അവരാണെന്ന് അവകാശപ്പെട്ടിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button