ദേശീയം

സാ​ങ്കേതിക തകരാർ; ഇന്‍ഡിഗോയുടെ വിമാനസർവീസുകൾ താളംതെറ്റി

ന്യൂഡൽഹി : ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ നെറ്റ്‍വർക്കിലും സോഫ്റ്റ് വെയറിലുമുണ്ടായ തകരാറിനെ തുടർന്ന് വിമാനസർവീസുകൾ താളംതെറ്റി. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളം വൈകി. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു.

വെബ്‌സൈറ്റി​ന്റെ പ്രവർത്തനം ഡൗൺ ആയതിന് പിന്നാലെ ബുക്കിങ്ങിനെയും ചെക് ഇന്നുകളെയും ബാധിച്ച​ുവെന്നും തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്ന​ും കമ്പനി അറിയിച്ചു.

‘ഞങ്ങളുടെ നെറ്റ്‌വർക്കിന്റെ പ്രവർത്തനം ഡൗൺ ആയതിന് പിന്നാലെ വെബ്‌സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിച്ചു. ചെക്ക് ഇന്നുകൾക്ക് സമയമെടുക്കും’ എക്സിലെഴുതിയ സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇൻ്റർനാഷണൽ ഉൾപ്പെടെ 2000-ലധികം വിമാനങ്ങളാണ് ഇൻഡിഗോ പ്രതിദിനം സർവീസ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button