അന്തർദേശീയം
30 ടൺ മരുന്നുകൾ; ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്. കാൻസർ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
”ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നു. ജീവൻരക്ഷാ മരുന്നുകളും കാൻസർ മരുന്നുകളുമടക്കം 30 ടൺ മെഡിക്കൽ സഹായമാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്”- വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
യുഎൻ റിലീഫ് വഴി 30 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളും കഴിഞ്ഞ ആഴ്ച ഇന്ത്യ ഫലസ്തീനിലേക്ക് അയച്ചിരുന്നു.