Uncategorized
മാലിദ്വീപില്‍ സ്പീഡ് ബോട്ട് അപകടം; ഇന്ത്യന്‍ റാലി ഇതിഹാസം ഹരിസിങിനെ കാണാതായി, റെയ്മണ്ട് ചെയര്‍മാനെ രക്ഷിച്ചു

മാലെ : മാലിദ്വീപില്‍ ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങിനെ കാണാതായതായി റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം.
മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്മാന് ഗൗതം സിംഘാനിയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. അവര്‍ സഞ്ചരിച്ച് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



