ബ്രഹ്മോസ് പരീക്ഷണം വീണ്ടും വിജയകരം; പരീക്ഷിച്ചത് അത്യാധുനിക മിസൈൽ
ന്യൂഡൽഹി: ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീർഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. ബ്രഹ്മോസ് മിസൈലിന്റെ ദീർഘദൂര പ്രിസിഷൻ സ്‌ട്രൈക്ക് (കൃത്യമായ ലക്ഷ്യം ഭേദിക്കുന്ന) ശേഷിയെ സാധൂകരിക്കുന്നതാണ് പരീക്ഷണമെന്ന് നാവിക സേന അറിയിച്ചു.
തദ്ദേശീയമായ ഘടകങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചാണ് മെച്ചപ്പെട്ട പ്രകടനശേഷിയുള്ള ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം. ആത്മനിർഭർ ഭാരതിനെ കൂടുതൽ കരുത്തുറ്റതാക്കുന്നതാണ് ഈ വിജയമെന്നും നാവിക സേന ട്വിറ്ററിൽ കുറിച്ചു. ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിന്റെ പരീക്ഷണങ്ങൾ നാവിക സേന പതിവായി നടത്താറുണ്ട്.
2020 നവംബറിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ ലാൻഡ് ആറ്റാക്ക് പതിപ്പ് പരീക്ഷിച്ചിരുന്നു. സുഖോയ് 30 എംകെ-ഐയിലും ബ്രഹ്മോസ് മിസൈലിന്റെ എയർ പതിപ്പ് പരീക്ഷിച്ചിരുന്നു. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: