മാൾട്ടാ വാർത്തകൾ

ജാമ്യ വ്യവസ്ഥ ലംഘിച്ച് മുംബൈക്ക് പറക്കാൻ ശ്രമിച്ച ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ. ട്രാഫിക് കേസിൽ രാജ്യം വിട്ടുപോകുന്നതിൽ വിലക്കുള്ളപ്പോൾ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇന്ത്യയിലേക്ക് പോകാൻ ശ്രമിച്ചതിനാണ് കോടതി മെൽബിൻ ദേവസിക്ക് ജയിൽ ശിക്ഷ വിധിച്ചത്. രോഗിയായ സഹോദരനെ കാണാനാണ് മുംബൈയിലേക്ക് ടിക്കറ്റ് എടുത്തതെന്നാണ് മെൽബിൻ പറഞ്ഞത്. എന്നാൽ, റിട്ടേൺ ടിക്കറ്റ് ഇല്ലാതെ മെൽബിൻ പോകുന്നത് രാജ്യം വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രോസിക്യൂഷൻ വാദം.

കഴിഞ്ഞ വർഷം മാർച്ചിലും ഈ വർഷം ജൂലൈയിലും 35 കാരനായ മെൽബിൻ ദേവസ്സിക്ക് കോടതി രണ്ട് ജാമ്യ വ്യവസ്ഥകൾ ചുമത്തിയിരുന്നു. 2024 ഫെബ്രുവരിയിൽ ലുക്കയിൽ അശ്രദ്ധമായി വാഹനമോടിച്ചതാണ് കേസ്. ലൈസൻസോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാതെ വാഹനമോടിച്ചതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. കോടതി 2,000 യൂറോ നിക്ഷേപവും 5,000 യൂറോയും ചുമത്തി ജാമ്യം അനുവദിച്ചു. “മാൾട്ട വിട്ടുപോകരുത്” , ദിവസേന ജാമ്യ പുസ്തകത്തിൽ ഒപ്പിടുക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു അദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകൾ. ഇതിനിടെയാണ് മുംബൈയിലേക്ക് പറക്കാൻ മെൽബിൻ ശ്രമിച്ചത്.

സുഖമില്ലാത്ത സഹോദരനെ കാണാൻ മാൾട്ടയിൽ നിന്ന് പോകാൻ ശ്രമിച്ചതായി മെൽബിൻ സമ്മതിച്ചു. തന്റെ സഹോദരൻ ഒരു അപകടത്തിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. സഹോദരൻ ആശുപത്രിയിലാണെന്നത് സത്യമാണെങ്കിൽ, മെൽബിന് ജാമ്യവ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടാൻ അഭിഭാഷകനോട് നിർദ്ദേശിക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മെൽബിൻ ദേവസ്സിയെ നാല് മാസത്തെ തടവിന് ശിക്ഷിച്ചു. ആദ്യ ജാമ്യ വ്യവസ്ഥകളിൽ നിന്ന് 5,000 യൂറോ വ്യക്തിഗത ഗ്യാരണ്ടിയായി കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിനെത്തുടർന്ന് ജാമ്യവും റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button