അന്തർദേശീയം
യുഎസിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു

കാലിഫോർണിയ : ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് കപിലിനെ കൊലപ്പെടുത്തിയത്. കാലിഫോർണിയയിൽ ആണ് സംഭവം.
അക്രമിയുടെ പേര് വിവരങ്ങൾ അമേരിക്കൻ അധികൃതർ പുറത്ത് വിട്ടിട്ടില്ല. അക്രമിയെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.അനധികൃത മാർഗത്തിലൂടെ 2022 ലാണ് കപിൽ അമേരിക്കയിൽ എത്തിയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.