മാൾട്ടാ വാർത്തകൾ

മാൾട്ട ഇന്ത്യൻ ഹൈ കമ്മിഷനിൽ ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു.


ബിർക്കിർക്കര : മാൾട്ട ഇന്ത്യൻ ഹൈ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനമായ ഇന്ന് നവംബർ 26 സമുചിതമായി ആചരിച്ചു. ഇന്ത്യൻ ഹൈകമ്മീഷനിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്‌കാരിക സെക്രട്ടറി സി.പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഹൈ കമ്മീഷണർ ഗ്ലോറിയ ഗാങ്ട്ടെ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ഭരണഘടനയുടെ രൂപകല്പനയും ആവശ്യകതയെയും പറ്റിയുള്ള ഡോക്യൂമെന്ററി പ്രകാശിപ്പിച്ചു. യുവധാര സാംസ്‌കാരിക വേദിയെ പ്രതിനിധീകരിച്ചു പ്രസിഡന്റ്‌ ജോബി കൊല്ലം മറ്റു ഭാരവാഹികളും പങ്കെടുത്തു. മാൾട്ടയിലെ മറ്റു സംഘടന പ്രതിനിധികളും കുട്ടികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button