അന്തർദേശീയം

ഇ​സ്ര​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് എം​ബ​സി​യു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി

ടെൽ അവീവ്: ഇ​സ്ര​യേ​ലി​ലെ ഇ​റാ​ന്‍റെ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സ്ഥി​തി നി​രീ​ക്ഷി​ച്ച് ഇ​ന്ത്യ. ഇ​സ്ര​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് എം​ബ​സി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ര​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നുമാണ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നി​ർ​ദേ​ശം.

ഹി​സ്ബു​ള്ള ത​ല​വ​ൻ സ​യ്യി​ദ് ഹ​സ​ൻ ന​സ്റ​ല്ല​യെ ഇ​സ്രാ​യേ​ൽ വ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ലി​നു നേ​രെ ഇ​റാ​ന്‍ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം അ​പാ​യ സൈ​റ​ൺ മു​ഴ​ങ്ങി. സൈ​ന്യം ന​ല്‍​കു​ന്ന സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ഇ​സ്രാ​യേ​ല്‍ ജ​ന​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ൻ ഒ​രു വ​ലി​യ തെ​റ്റ് ചെ​യ്തെ​ന്നും അ​തി​ന് മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button