ദേശീയം

പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തിന് ദൃഷ്ടി-10 ഡ്രോണുകൾ

ന്യൂഡൽഹി : പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം തങ്ങളുടെ ആദ്യത്തെ ഹെർമിസ്-900 ഡ്രോൺ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു.ദൃഷ്ടി-10 ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ഡ്രോണുകൾ മെയ് 18 ന് ഹൈദരാബാദിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈമാറും. അദാനി ഡിഫൻസ് ആണ് ഡ്രോണുകൾ നിർമിച്ചിരിക്കുന്നത്.

വെണ്ടർമാർ വിതരണം ചെയ്യുന്ന സംവിധാനങ്ങൾ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും പ്രതിരോധത്തിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് കീഴിലായിരിക്കണമെന്നും നിർബന്ധമാക്കുന്ന അടിയന്തര വ്യവസ്ഥകൾക്ക് കീഴിലാണ് ഈ രണ്ട് ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യം സ്ഥാപനത്തിൽ നിന്ന് ഓർഡർ നൽകിയത്. പഞ്ചാബിലെ ബത്തിൻഡ താവളത്തിൽ ഈ ഡ്രോണുകൾ വിന്യസിക്കാൻ ഇന്ത്യൻ സൈന്യത്തിന് പദ്ധതിയുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്ത്യൻ സൈന്യം നിലവിൽ ഹെറോൺ മാർക്ക് 1, മാർക്ക് 2 ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിനു പുറമെയാണ് സേനകൾക്കായി സർക്കാർ അംഗീകരിച്ച അടിയന്തര സംഭരണത്തിൻ്റെ അവസാന ഗഡുവിന് കീഴിൽ ദൃഷ്ടി-10 അല്ലെങ്കിൽ ഹെർമിസ്-900 ഡ്രോണുകൾക്ക് ഓർഡർ നൽകിയിട്ടുള്ളത്. ഡ്രോണുകളുടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനായി ഇസ്രായേൽ സ്ഥാപനമായ എൽബിറ്റുമായി അദാനി ഡിഫൻസ് കരാർ ഒപ്പുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button