യു.എന്‍ സുരക്ഷാ കൗണ്‍സില്‍: ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ പിന്തുണക്കാമെന്ന് യു.കെ.
യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ പിന്തുണക്കാമെന്ന് യു.കെ.
സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്‌കരണത്തെക്കുറിച്ചുള്ള ജനറല്‍ അസംബ്ലി ചര്‍ച്ചയില്‍ വ്യാഴാഴ്ച യു.കെ സ്ഥാനപതി ബാര്‍ബറ വുഡ്‌വാര്‍ഡാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും യു.കെ സമാന പിന്തുണ പ്രഖ്യാപിച്ചു.
സുരക്ഷാ കൗണ്‍സിലിന്റെ മൊത്തം അംഗത്വം 25 വരെയാകാം. അതോടെ, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും എതിരായ ഭീഷണികളോട് നിര്‍ണായകമായി പ്രതികരിക്കാന്‍ സുരക്ഷാ കൗണ്‍സിലിന് കഴിയും -അവര്‍ പറഞ്ഞു.
15 രാഷ്ട്ര കൗണ്‍സിലില്‍ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. ഇതില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, റഷ്യ എന്നിവ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. 15 രാജ്യങ്ങളുടെ കൗണ്‍സിലില്‍ ഇന്ത്യയുടെ രണ്ട് വര്‍ഷ അധ്യക്ഷ കാലാവധി അടുത്ത മാസം അവസാനിക്കും.