മാൾട്ടയിലേക്കുള്ള ക്രൂയിസ് കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വർധന

ഈ വർഷത്തെ മൂന്നാം പാദത്തിൽ മാൾട്ട സന്ദർശിച്ച ക്രൂയിസ് യാത്രക്കാരുടെ എണ്ണത്തിൽ വർധന. 8.9% യാത്രക്കാർ വർധിച്ചുവെന്നും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 350,338 പേർ മാൾട്ട സന്ദർശിച്ചുവെന്നുമാണ് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ 140 ക്രൂയിസ് കപ്പലുകൾ മാൾട്ടയിൽ എത്തിയതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് അറിയിച്ചു.മുൻ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 16 എണ്ണം കൂടുതലാണ്.
ശരാശരി, മാൾട്ടയിൽ നങ്കൂരമിട്ട ഓരോ കപ്പലും 2,502 യാത്രക്കാരെ വഹിച്ചു, ഇതുപക്ഷേ മുൻ വർഷത്തേക്കാൾ 93 എണ്ണം കുറവാണ്.
മൊത്തം ഗതാഗതത്തിന്റെ 50.2 ശതമാനം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ്. പ്രധാന വിപണി ഇറ്റലിയായിരുന്നു-മൊത്തം യാത്രക്കാരുടെ 19.0% പേർ .സ്‌പെയിനിൽ നിന്ന് 10.4% പേരും മാൾട്ടയിലേക്ക് യാത്ര ചെയ്തു. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ആകെ എണ്ണം 174,427 ആയിരുന്നു, അതിൽ 37.1% പേർ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും 32.7% പേർ അമേരിക്കയിൽ നിന്നുമാണ്. മൊത്തം യാത്രക്കാരുടെ 53.7 ശതമാനം സ്ത്രീകളാണ്. യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ 40-59 വയസ്സിനിടയിലുള്ളവരാണ് (33.0 ശതമാനം), തൊട്ടുപിന്നിൽ 60 നും 79 നും ഇടയിൽ പ്രായമുള്ളവരാണ് (29.9 ശതമാനം).2025 ലെ ആദ്യ മൂന്ന് പാദങ്ങളിൽ ആകെ ക്രൂയിസ് യാത്രക്കാർ 691,261 ആയിരുന്നു. ഇതിൽ 47.0 ശതമാനം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നാണ്. വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ 294 ക്രൂയിസ് ലൈനർ കോളുകൾ ഉണ്ടായിരുന്നു, ഒരു കപ്പലിൽ ശരാശരി 2,351 യാത്രക്കാർ, 2024 ലെ താരതമ്യ കാലയളവിൽ 271 കോളുകളും ഒരു കപ്പലിൽ ശരാശരി 2,481 യാത്രക്കാരും.



