വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റ്; നിയമനിർമാണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റുകൾ തടയാൻ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ. നിയമനിർമ്മാണത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് 10 അംഗ കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി, ഡിജിപി, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ കമ്മിറ്റിയിലുണ്ട്.
കേരളത്തിൽ നിന്നുള്ള അന്തരാഷ്ട്ര റിക്രൂട്ട്മെൻ്റുകളിൽ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിശദമായ പഠനം നടത്തി കരട് പോളിസി നോട്ട് പരിശോധനയും തുടർ നടപടികളും കമ്മിറ്റി ശുപാർശ ചെയ്യും. അടിയന്തരമായി പേടിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയിൽപ്പെടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ, ഏജന്റുമാർ, ഇടനിലക്കാർ തുടങ്ങിയവർ നിയമ സാധ്യതകുറിച്ചറിയാത്തവരെ തുടർച്ചായി കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യയും കേരളത്തിലുണ്ടാകുന്നു.