മാൾട്ടാ വാർത്തകൾ
മൂന്നാംരാജ്യ പൗരന്മാർക്ക് നിയമവിരുദ്ധ റസിഡൻസ് പെർമിറ്റ് : മാൾട്ടീസ് പൗരൻ അറസ്റ്റിൽ
മൂന്നാംരാജ്യ പൗരന്മാർക്ക് തെറ്റായ വാടകക്കരാറുകൾ നൽകി നിയമവിരുദ്ധമായി റസിഡൻസ് പെർമിറ്റ് സംഘടിപ്പിച്ചു നൽകിയ ഒരാൾ അറസ്റ്റിൽ.കഴിഞ്ഞ ഏപ്രിലിൽ ഐഡന്റിറ്റി കംപ്ലയൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത മാൾട്ടീസ് പൗരനായ ഹരോൾഡ് മാമോയെ കോടതിയിൽ ഹാജരാക്കി.
ഇയാൾ ഓരോ രേഖയ്ക്കും 2,000 യൂറോ മുതൽ 5,000 യൂറോ വരെയുള്ള കൈക്കൂലി വാങ്ങി മൂന്നാംരാജ്യ പൗരന്മാർക്ക് 18,000 വ്യാജ ഐഡി കാർഡുകളാണ് നിർമിച്ചു നൽകിയത്. നിലവിൽ കേസിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട് . റസിഡൻസ് പെർമിറ്റിനായി സമർപ്പിച്ച അപേക്ഷകളുടെ ഇൻ്റേണൽ വെരിഫിക്കേഷനിൽ ഉണ്ടായ സംശയങ്ങളെ തുടർന്നാണ് കംപ്ലയൻസ് യൂണിറ്റിൻ്റെ അന്വേഷണം ആരംഭിച്ചതെന്ന് ഐഡൻ്റിറ്റി പറഞ്ഞു. “കംപ്ലയൻസ് യൂണിറ്റിന് ഉണ്ടായ സംശയങ്ങൾ പ്രകാരം കൂടുതൽ അന്വേഷണങ്ങൾക്കായി തെളിവുകൾ പോലീസിന് കൈമാറി.”പാട്ടക്കരാർ സാക്ഷ്യപ്പെടുത്തൽ ഫോമും താമസ പ്രഖ്യാപന ഫോമും അവതരിപ്പിക്കുന്നത് പോലുള്ള ശക്തമായ നടപടിക്രമങ്ങളും അതിനുശേഷം നടപ്പിലാക്കിയിട്ടുണ്ടെന്നും ഐഡന്റിറ്റി കോടതിയിൽ പറഞ്ഞു.