തടസം നീങ്ങി, വാടകക്കരാർ അറ്റസ്റ്റേഷൻ ഫോം സാക്ഷ്യപ്പെടുത്താനായി നോട്ടറി-അഭിഭാഷകരുമായി ഐഡന്റിറ്റി കരാറൊപ്പിട്ടു
പ്രോപ്പര്‍ട്ടി ലീസ് എഗ്രിമെന്റ് അറ്റസ്റ്റേഷന്‍ ഫോം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് നോട്ടറികളുമായി കരാറില്‍ എത്തിയതായി ഐഡന്റിറ്റ ഏജന്‍സി ചൊവ്വാഴ്ച അറിയിച്ചു. നോട്ടറി കൗണ്‍സില്‍ ഓഫ് മാള്‍ട്ട, ചേംബര്‍ ഓഫ് അഡ്വക്കേറ്റ്‌സ്, ലീഗല്‍ പ്രൊക്യുറേറ്റര്‍മാര്‍ എന്നിവരുമായി നടത്തിയ കൂടിയാലോചനകളിലാണ് തീരുമാനം ഉണ്ടായത്.
റെസിഡന്‍സി പെര്‍മിറ്റ് അപേക്ഷയുടെ ഭാഗമായി അവതരിപ്പിക്കുന്ന പ്രോപ്പര്‍ട്ടി ലീസ് കരാറുകള്‍ ഒരു നോട്ടറി, അഭിഭാഷകന്‍ അല്ലെങ്കില്‍ ലീഗല്‍ പ്രൊക്യുറേറ്റര്‍ എങ്ങനെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ കരാറിലെത്തിയതെന്ന് ഏജന്‍സി ഒരു പ്രസ്താവന പുറത്തിറക്കി.
നേരത്തെ , ഐഡന്റിറ്റി നല്‍കുന്ന പുതിയ ലീസ് എഗ്രിമെന്റ് ഫോമില്‍ ഒപ്പിടുകയോ പൂരിപ്പിക്കുകയോ ചെയ്യരുതെന്ന് നോട്ടറികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നോട്ടറി കൗണ്‍സിലാണ് ഈ നിര്‍ദേശം നല്കിയത്. പുതിയ നിര്‍ദേശം പുറപ്പെടുവിക്കുന്നതുവരെ നോട്ടറൈസ്ഡ് വാടകക്കരാര്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നോട്ടറികളോട് നിര്‍ദേശിച്ചത്.സെപ്റ്റംബര്‍ 1 ഞായറാഴ്ച മുതല്‍, തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിന് ഐഡന്റിറ്റി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു .ഒരു റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷയുടെ ഭാഗമായി അത് ഒരു നോട്ടറി, അഭിഭാഷകന്‍ അല്ലെങ്കില്‍ നിയമപരമായി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും പ്രോപ്പര്‍ട്ടി ലീസ് ഉടമ്പടി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു പൊതു ഉദ്യോഗസ്ഥനായ ഒരു നോട്ടറി രേഖകള്‍ തയ്യാറാക്കുകയും ഒപ്പിടുകയും ചെയ്യുമ്പോള്‍, അവര്‍ പ്രസ്തുത രേഖകളില്‍ പൊതുവിശ്വാസം ഉണ്ടാക്കുകയാണ് ചെയ്യുന്നത് ഐഡന്റിന്റിയുമായി ബന്ധപ്പെട്ട് ഉള്ള വ്യാജരേഖാ ആരോപണങ്ങളില്‍ വ്യക്തത വരുന്നതുവരെ വിട്ടുനില്‍ക്കാനായിരുന്നു നോട്ടറിയല്‍ കൗണ്‍സില്‍ നിര്‍ദേശം.