അന്തർദേശീയം

സാങ്കേതിക തകരാർ; ഹോങ്കോങ് – മുംബൈ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മുംബൈ : ഹോങ്കോങില്‍ നിന്നും മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ സംശയത്തെ തുടര്‍ന്ന് പെലറ്റ് ഇന്‍ കമാന്‍ഡ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ പരിശോധനകള്‍ക്ക് വേണ്ടി വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. ഹോങ്കോങ് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.16 നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്.

നേരത്തെ ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന ഫ്രാങ്ക്ഫര്‍ട്ട് ഹൈദരാബാദ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ച് പറന്നിരുന്നു. ഹൈദരാബാദില്‍ ഇമെയില്‍ ആയി ലഭിച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

ഇതിനിടെ, ഹജ്ജ് തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിതരാക്കിയ ശേഷം തീ കെടുത്തി. വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button