കേരളം

തിരൂരിൽ വീട് കത്തിനശിച്ചതിൽ പൊട്ടിത്തെറിച്ചത്ത് അനധികൃത പടക്കശേഖരം; വീട്ടുടമ അറസ്റ്റിൽ

മലപ്പുറം : തിരൂരിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്‌. അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂർ മുക്കിലപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട് പൂര്‍ണമായും കത്തിനശിച്ചത്. രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. തീ പടരുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും തീയണക്കുകയായിരുന്നു. തുടർന്ന് തിരൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്. വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button