അന്തർദേശീയംചരമം
ഹോളിവുഡ് നടൻ റോബർട്ട് ഡുവാൾ അന്തരിച്ചു

ന‍്യൂയോർക്ക് : ഹോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായ റോബർട്ട് ഡുവാൾ അന്തരിച്ചു. 95 വയസായിരുന്നു. ഗോഡ്ഫാദർ, അപ്പോക്കലിപ്സ്, ടു കിൽ എ മോക്കിങ് ബേർഡ് എന്നീ ചിത്രങ്ങളിലൂടെയാണ് റോബർട്ട് ഡുവാൾ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്.
ടെൻഡർ മേഴ്സീസ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഓസ്കറിനു പുറമെ നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും രണ്ട് എമ്മി അവാർഡുകളും ബാഫ്റ്റ പുരസ്കാരവും റോബർട്ട് സ്വന്തമാക്കിയിട്ടുണ്ട്.



