കേരളം

വിജയശതമാനത്തിൽ ഇടിവ് , പ്ലസ് ടുവിന് 78.69 ശതമാനം വിജയം

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 4.26 ശതമാനം കുറവാണ് വിജയശതമാനം.82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം.തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.

സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 189411 പേരിൽ 160696 ഉന്നത പഠനത്തിന് അർഹത നേടി. 84.84 ശതമാനം.ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയവരിൽ 76835 പേരിൽ 51144ഉം  ഉന്നത പഠനത്തിന് അർഹത നേടി. വിജയശതമാനം 67.09. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

ഫലമറിയാനുള്ള വെബ്സൈറ്റുകള്‍

പ്ലസ്ടു

1 www.prd.kerala.gov.in

2 www.keralaresults.nic.in

3 www.result.kerala.gov.in

4 www.examresults.kerala.gov.in

5 www.results.kite.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

വിഎച്ച്എസ്ഇ

1 www.keralaresults.nic.in

2 www.vhse.kerala.gov.in

3 www.results.kite.kerala.gov.in

4 www.prd.kerala.gov.in

5 www.examresults.kerala.gov.in

6 www.results.kerala.nic.in

എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button