അന്തർദേശീയം

പശ്ചിമേഷ്യൻ യുദ്ധം : ദുബായിൽ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു

ദുബായ് : സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദുബായിലെ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചതായി അധികൃതർ. ദുബായിലെ ഗുരു നാനക് ദർബാർ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.

സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും മുൻനിർത്തിയുള്ള നടപടി വെള്ളിയാഴ്ചയാണ് പ്രഖ്യപിച്ചത്‌. ഇതേ ദിവസം ദുബായിലെ ചില ദേവാലയങ്ങളിലും നേരിട്ടുള്ള ആരാധനകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ നിർദേശങ്ങളോട്‌ എല്ലാ മതസ്ഥാപനങ്ങളും സഹകരിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button