യൂറോപ്യൻ യൂണിയൻ വാർത്തകൾ
ക്രൊയേഷ്യയില്‍ നഴ്സിംഗ് ഹോമില്‍ വെടിവയ്പ്പിൽ ആറ് മരണം, അക്രമി പിടിയിൽ

സാഗ്രെബ്: ക്രൊയേഷ്യയിലെ ധാരുവാര് നഗരത്തിലെ നഴ്സിംഗ് ഹോമില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ ആറ് പേര് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മരിച്ചത്. അഞ്ച് പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും ആണ് മരിച്ചത്.ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ അക്രമിയെ പോലീസ് പിടികൂടി. ധാരുവാറിലെ കഫേയില്‍ നിന്നാണ് പിടികൂടിയത്.