അന്തർദേശീയം

ആശങ്ക വേണ്ട, വേണമെങ്കിൽ നാട്ടിലേക്ക് മടങ്ങാം; റഷ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളുമായി എംബസി

മോസ്‌കോ: റഷ്യയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു മോസ്‌കോയിലെ ഇന്ത്യന്‍ എംബസി.
എംബസിയുമായി തുടര്‍ച്ചയായി ബന്ധപ്പെടണം. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ എംബസി നിരന്തരം അന്വേഷിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ മടങ്ങാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. സര്‍വ്വകലാശാലകള്‍ പഠനരീതി ഓണ്‍ലൈനിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പഠനകാര്യങ്ങളില്‍ തടസ്സം വരാത്ത രീതിയില്‍ അധികൃതരുമായി സംസാരിച്ച്‌ തീരുമാനമെടുക്കാന്‍ എംബസി ആവശ്യപ്പെട്ടു. റഷ്യന്‍ സര്‍വ്വകലാശാലകളിലെ ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍ ലഭിച്ചതിനാലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് എംബസി പറഞ്ഞു.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button