ദേശീയം
ശ്രീനഗറില്‍ ലാൽചൗക്കിന് സമീപം ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ലാല്‍ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.
ടൂറിസം റിസപ്ഷന് സെന്ററിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിവരുടെ വന്‍ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.