യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗ്രീസിലെ ക്രീറ്റിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഏഥൻസ് : ഗ്രീസിലെ ക്രീറ്റിൽ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. ഇതുവരെ ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്‌ അഗ്നിശമന സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6:19 ന് ഹെരാക്ലിയോൺ നഗരത്തിൽ നിന്ന് 79 കിലോമീറ്റർ (49 മൈൽ) അകലെയാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ നാട്ടുകാരെയും വിനോദസഞ്ചാരികളും എത്തിയിരുന്നു.

യൂറോപ്പിലെ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഈ വർഷം ആദ്യം വിനോദസഞ്ചാര ദ്വീപായ സാന്റോറിനിയിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന്‌ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button