മാൾട്ടാ വാർത്തകൾ

മെംബ്രൻ ബയോറിയാക്ടർ സാങ്കേതിക വിദ്യയുമായി ഗോസോ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കുന്നു

ഗോസോ മാലിന്യ സംസ്‌കരണ പ്ലാന്റ്, സംസ്‌കരണ ശേഷി ഇരട്ടിയാക്കുന്ന നവീകരണ പ്രവർത്തനത്തിന്. വാട്ടർ സർവീസസ് കോർപ്പറേഷൻ (ഡബ്ല്യുഎസ്‌സി) നയിക്കുന്ന ഈ പദ്ധതി, പ്ലാന്റിന്റെ ദൈനംദിന സംസ്‌കരണ ശേഷി 6,000 ക്യുബിക് മീറ്ററിൽ നിന്ന് 12,000 ക്യുബിക് മീറ്ററായി വികസിപ്പിക്കും. കഴിഞ്ഞ ദശകത്തിൽ ദ്വീപിലെ ജനസംഖ്യയിലും മലിനജല ഉൽപാദനത്തിലുമുള്ള കുത്തനെയുള്ള വർധന മൂലമാണ് 2007 മുതൽ പ്രവർത്തിക്കുന്ന നിലവിലുള്ള പ്ലാന്റ് നവീകരിക്കുന്നത്.

നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് ഒരു പുതിയ പ്ലാന്റ് കൂടി വരും. സൈറ്റിന്റെ വിസ്തീർണ്ണം 5,000 ചതുരശ്ര മീറ്ററിൽ നിന്ന് ഏകദേശം 10,000 ചതുരശ്ര മീറ്ററായി ഉയർത്തുകയും ചെയ്യും. നിലവിലുള്ള പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ തൊട്ടടുത്തുള്ള ഭൂമിയിൽ പ്രവൃത്തികൾ നടത്തും. പുതിയ പ്ലാന്റിൽ നൂതന മെംബ്രൻ ബയോറിയാക്ടർ (എംബിആർ) സാങ്കേതികവിദ്യ ഉൾപ്പെടുത്തും, ഇത് ഉയർന്ന സംസ്കരണ കാര്യക്ഷമതയും കാർഷിക ഉപയോഗത്തിനായി റീസൈക്കിൾ ചെയ്യുന്ന ജലത്തിന്റെ ഉത്പാദനവും സാധ്യമാക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് ഇത്. പരിസ്ഥിതി കൺസൾട്ടന്റുമാരായ എഐഎസ് ലിമിറ്റഡ് ആണ് പ്രോജക്ട് തയ്യാറാക്കിയത്. നവീകരണം പൂർത്തിയായാൽ കൂടുതൽ കർശനമായ യൂറോപ്യൻ യൂണിയൻ, ദേശീയ മലിനജല സംസ്കരണ മാനദണ്ഡങ്ങൾ പാലിക്കാൻ മാൾട്ടക്ക് കഴിയുമെന്നാണ് കരുതുന്നത്.
സംസ്കരിക്കാത്ത മലിനജലം കടലിൽ എത്തുന്നതിന്റെ അപകടസാധ്യത കുറയ്ക്കുന്നത് ഉൾപ്പെടെ ദീർഘകാല നേട്ടങ്ങളും ഉണ്ടാകും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button