മാൾട്ടാ വാർത്തകൾ
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ

മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ. അറ്റകുറ്റപ്പണികൾക്കായാണ് നിക്കോളാസ് സർവീസ് നിർത്തുന്നത്. മെയ് 5 തിങ്കളാഴ്ച മുതൽ മെയ് 19 തിങ്കളാഴ്ച വരെയാണ് കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടക്കുക.
ഈ കാലയളവിൽ, ഗോസോ ചാനൽ താൽക്കാലിക ടൈംടേബിൾ പ്രകാരമാകും സർവീസ് നടത്തുക. ഗോസോ ചാനൽ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എംവി നിക്കോളോസ് അറ്റകുറ്റപ്പണി മൂലമുണ്ടായ ഏതൊരു അസൗകര്യത്തിനും ഗോസോ ചാനൽ ക്ഷമ ചോദിക്കുന്നു. രണ്ട് ദ്വീപുകൾക്കിടയിൽ സുരക്ഷിതവും വിശ്വസനീയവുമായ ഫെറി സേവനങ്ങൾ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്,” കമ്പനി പറഞ്ഞു.