മാൾട്ടയിലെ അഞ്ചിടങ്ങളിലേക്ക് കൂടി പാർക്ക് ആൻഡ് റൈഡ് സംവിധാനം വ്യാപിപ്പിക്കുന്നു
കടുത്ത ഗതാഗതക്കുരുക്കുള്ള ഇടങ്ങളില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ മാള്‍ട്ടീസ് സര്‍ക്കാര്‍ പദ്ധതിയിടുന്നു. വല്ലെറ്റയില്‍ പരീക്ഷിച്ച് വിജയിച്ച ഈ സമ്പ്രദായം ഒർമ്മി , ബിര്‍കിര്‍ക്കര, പൗള , സ്ലീമ, സെന്റ് ജൂലിയന്‍സ് എന്നിവിടങ്ങളിലേക്ക് ആദ്യ ഘട്ടത്തില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കടുത്ത ട്രാഫിക് ഹോട്ട്‌സ്‌പോട്ടുകള്‍ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലെ പ്രാദേശിക കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് നിലവിലുള്ളതോ പുതിയതോ ആയ കാര്‍ പാര്‍ക്കുകള്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സൈറ്റുകളായി വികസിപ്പിക്കാനുള്ള പഠനം നടത്തും. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം നഗരത്തിലേക്ക് പ്രവേശിക്കാനായി ഷട്ടില്‍ സര്‍വീസ്ഏര്‍പ്പെടുത്താനാണ് നീക്കം.നിയുക്ത റെസിഡന്‍ഷ്യല്‍ പാര്‍ക്കിംഗും പ്രധാന സ്‌ക്വയറോ അല്ലെങ്കില്‍ വില്ലേജ് കോറിന്റെ മറ്റ് പ്രദേശങ്ങളോ സാധ്യമാകുന്നിടത്തെല്ലാം കാല്‍നടയാത്ര അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാനുള്ള സാധ്യതയും പഠനങ്ങളിലുണ്ടാകും .ഇതിനായുള്ള പ്രാഥമീക നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുകയും അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ പൂര്‍ണമായ ഒരു പദ്ധതി വരികയും ചെയ്യും.
പൊതുസ്വകാര്യ വിതരണ സേവനങ്ങളും മാലിന്യ ശേഖരണവും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. റോഡ് വര്‍ക്കുകളുടെ ഏകോപനം മെച്ചപ്പെടുത്തുക, പാര്‍ക്കിംഗ് കൈകാര്യം ചെയ്യുക, കൂടുതല്‍ ഓഫ്പീക്ക് സേവനങ്ങള്‍ക്കായി മുന്നോട്ട് കൊണ്ടുപോകുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക, റോഡിലെ കാറുകളുടെ എണ്ണം അഭിസംബോധന ചെയ്യുക, സുസ്ഥിര മൊബിലിറ്റി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതികളില്‍ മൂന്ന് മാസത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്രക്രിയ തുടരും, തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ ഔപചാരികമാക്കുകയും അടുത്ത വര്‍ഷം ആദ്യ പാദത്തോടെ നടപടികളായി അവതരിപ്പിക്കുകയും ചെയ്യും.