കേരളം
തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിന് തീപിടിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രെയിൻ ടാങ്കറിന് തീപിടിച്ചു. ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള ട്രാക്കിലാണ് തിപിടിത്തമുണ്ടായത്. പെട്രോളുമായി പോകുന്ന ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവാക്കിയത്.
നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ പെട്രോൾ ടാങ്കറിനാണ് തീപിടിച്ചത്. ഗുഡ്സ് ട്രെയിനിന്റെ ബോഗിയുടെ മുകൾ ഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഫയർഫേഴ്സ് എത്തി വെള്ളവും ഫോഗും ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.



