കേരളം

സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന

കൊച്ചി : സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്. പവന്‍റെ വില ആദ്യമായി ഒറ്റ ദിവസം 8,000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ പവൻ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപയുടെ വർ‌ധനവാണ് രേഖപ്പെടുത്തി 16,395 രൂപയുമായിലെത്തി.

ഡോളറിന്‍റെ മൂല്യം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കേരളത്തിൽ പ്രതിഫലിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button