അന്തർദേശീയം

കാ​മ​റൂ​ണി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​സ്സ ചി​റോ​മ ബ​ക്കാ​രി​ക്ക് താ​ൽ​ക്കാ​ലി​ക അ​ഭ​യം ന​ൽ​കി ഗാം​ബി​യ

സെ​റെ​കു​ണ്ട : കാ​മ​റൂ​ണി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​സ്സ ചി​റോ​മ ബ​ക്കാ​രി​ക്ക് താ​ൽ​ക്കാ​ലി​ക അ​ഭ​യം ന​ൽ​കി ഗാം​ബി​യ. കാ​മ​റൂ​ണി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്റ് പോ​ൾ ബി​യ (92) എ​ട്ടാം ത​വ​ണ​യും വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളെ തുടർ​ന്നാ​ണ് ന​ട​പ​ടി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ്ര​സി​ഡ​ന്റാ​യ പോ​ൾ ബി​യ​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ ഒ​ക്ടോ​ബ​ർ 12ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ പ്ര​തി​പ​ക്ഷം എ​തി​ർ​ത്തി​രു​ന്നു. ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ചി​റോ​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​മ​റൂ​ൺ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ചി​റോ​മ​ക്ക് ഗാം​ബി​യ അ​ഭ​യം ന​ൽ​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം രാ​ജ്യ​ത്തു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ​യും ക​ണ​ക്ക​നു​സ​രി​ച്ച് മ​ര​ണം 55ലും ​കൂ​ടു​ത​ലാ​ണ്. കാ​മ​റൂ​ണി​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റി​ന്റെ രാ​ജി​യെ​ത്തു​ട​ർ​ന്ന് 1982ലാ​ണ് പോ​ൾ ബി​യ ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. അ​ദ്ദേ​ഹം മി​ക്ക സ​മ​യ​വും യൂ​റോ​പ്പി​ലാ​ണ്. ഭ​ര​ണം പ്ര​ധാ​ന പാ​ർ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button