യൂറോപ്യൻ യൂണിയൻ വാർത്തകൾ

പാര്‍ലമെന്‍റിന്‍റെ പണത്തിൽ കോടികളുടെ തിരിമറി; ഫ്രാൻസ് പ്രതിപക്ഷ നേതാവ് ജയിലിലേക്ക്

പാരിസ്  : യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ പണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്‍കാൻ ഉപയോഗിച്ച കേസിൽ ഫ്രാന്‍സിലെ പ്രതിപക്ഷ നേതാവ് മരീന്‍ ലെ പെന്‍ കുറ്റക്കാരി. 4 വർഷം തടവു ശിക്ഷയും ഒരു ലക്ഷം യൂറോ പിഴയും പാരിസ് ക്രിമിനല്‍ കോടതി ജ‍ഡ്‌ജി വിധിച്ചു. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ 2027ലെ പ്രസി‍‍ഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മരീൻ ലെ പെന്നിനു കഴിയാതെയാകും.

മരീന്‍ ലെ പെന്‍ നയിക്കുന്ന നാഷനല്‍ റാലി പാര്‍ട്ടിയുടെ 9 യറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും 12 സ്റ്റാഫംഗങ്ങളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പാർട്ടിയിലെ 24 പേർ കേസിലെ പ്രതികളാണ്. മരീൻ ലെ പെന്‍ 474,000 യൂറോ, അഥവാ 4 കോടി 39 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. നേതാക്കളെല്ലാം ചേര്‍ന്ന് 27.76 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button