യൂറോപ്യൻ യൂണിയൻ വാർത്തകൾ

ന്യൂകാലി​ഡോണിയ ദ്വീപസമൂഹങ്ങൾക്ക് കുടുതൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഫ്രഞ്ച് ഗവൺമെന്റും ന്യൂകാലിഡോണിയയും ഒപ്പുവെച്ചു

പാരീസ്  : സ്വതന്ത്രരാഷ്ട്രത്തിനായി രക്ഷരൂക്ഷിത പോരാട്ടം നടക്കുന്ന ഫ്രാൻസിന്റെ പ്രവിശ്യയായ ന്യൂകാലി​ഡോണിയ ദ്വീപസമൂഹങ്ങൾക്ക് കുടുതൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന കരാറിൽ ഫ്രഞ്ച് ഗവൺമെന്റും ന്യൂകാലിഡോണിയയും ഒപ്പുവെച്ചു. എന്നാൽ പൂർണമായ സ്വാതന്ത്ര്യം അനുവദിക്കില്ല. 13 പേജുള്ള കരാർ പ്രകാരം ഫ്രഞ്ച് റിപ്പബ്ലിക്കിനുള്ളിലെ സ്റ്റേറ്റ് ഓഫ് ന്യൂകാലിഡോണിയ നിലവിൽവരും. ഫ്രഞ്ച് ഭരണഘടനക്കുള്ളിലായിരിക്കും ഈ രാജ്യം പ്രതിഷ്ഠിക്കപ്പെടുക. മറ്റു രാജ്യങ്ങൾക്ക് വ്യക്തമാകുന രീതിയിൽ ഇത് പരസ്യപ്പെടുത്തുകയും ചെയ്യും. ‘ഫ്രഞ്ച് റിപ്പബ്ലിക്കിനുള്ളിലെ ന്യൂകാലിഡോണിയ, ഇതൊരു വിശ്വാസത്തിലെ പന്തയം’-ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചു.

2,70,000 ജനസംഖ്യയുള്ള ദ്വീപ്മേഖലയായ നൂകാലിഡോണിയയും ഫ്രഞ്ച് പാർലമെന്റും ഈ കരാർ അംഗീകരിക്കേണ്ടതുണ്ട്. ദ്വീപ് പ്രവിശ്യയിൽ സ്വാതന്ത്ര്യവാദികളും അല്ലാത്തവരും ഉണ്ട്. ഇവർകൂടി അംഗീകരിക്കണം കരാർ.

കഴിഞ്ഞവർഷം ഫ്രഞ്ച് ഭരണഘടനയിലെ ഒരു പരിഷ്‍കരണത്തിൽ തദ്ദേശീയരായ കനക് വംശജർക്ക് വോട്ടു​ചെയ്യാനുള്ള അവകാശം നഷ്ടപ്പെടു​മെന്ന ആശങ്കയിൽ ഉടലെടുത്ത ആഭ്യന്തര കലഹങ്ങൾ ഇവിടെ തുടരുകയാണ്. ഇതിൽ ഏഴുപർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം വ്യവസായമേഖലക്കുണ്ടാവുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് അടയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് ഗവൺമെന്റ് ഇവിടെ.

നിക്കലിന്റെ സമൃദ്ധമായ ശേഖരമുള്ള ഇവിടേക്ക് ചൈന കണ്ണുവെക്കുന്നുണ്ട്. ഇതോടെയാണ് സ്വത്രന്ത്യവാദികളും അല്ലാത്തവരുമായ വിഭാഗങ്ങളെ ചർച്ചക്കു വിളിച്ച് കരാറുണ്ടാക്കി ജനങ്ങളുടെ ഹിതപരിശോധനക്ക് വെക്കാ​മെന്ന് ഫ്രാൻസ് അറിയിക്കുന്നത്.

ശനിയാഴ്ച പ്രഖ്യാപിക്ക​പ്പെട്ട കരാർപ്രകാരം ന്യൂകാലിഡോണിയയിലെ ജനങ്ങൾക്ക് സ്വതന്ത്ര ദേശീയതയും ഇരട്ട പൗരത്വവും ലഭിക്കും. പത്തു വർഷത്തിലേറെയായി ഇവിടെ ജീവിക്കുന്ന ഫ്രഞ്ച് പൗരൻമാർക്ക് പൗരത്വം ലഭിക്കും. 1998 മുതൽ ഇവിടേക്കെത്തിയ ഫ്രഞ്ച് പൗരൻമാർക്ക് വോട്ടവകാശം നൽകുന്ന ഭരണഘടനാ പരിഷ്കരണത്തിനെതിരെ 2024ൽ തുടങ്ങിയ കലാപത്തിന് അറുതിവരുത്താനാണ് ഈ അവകാശം നൽകുന്നത്. 1980കളിൽ സായുധ കലാപത്തിൽ നിരവധിപേർ മരണപ്പെട്ടതോടെ ഇവിടെ ഹിതരിശോധനക്ക് തുടക്കമിടുകയും തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയുമായിരുന്നു. ഇപ്പോഴും ഇത് തുടരുകയാണ്.

40 ശതമാനം തദ്ദേശീയരായ കനക് വംശജരുള്ള പ്രദേശം 1853ൽ ഫ്രാൻസ് പിടിച്ചെടുക്കുയായിരുന്നു. ഇപ്പോൾ ഫ്രഞ്ച് പൗരത്വം ഇവിടെ 24 ശതമാനം മാത്രമാണ്. ഇതുവരെ മൂന്ന് ഹിതപരിശോധനകളാണ് ഇവിടെ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിലത്തേത് 2021ൽ ആയിരുന്നു. കോവിഡ് ആയതിനാൽ നീ ട്ടിവെക്കണമെന്ന കനക് വംശജരുടെ ആവശ്യം നിരാകരിച്ച ഗവൺമെന്റ് നടത്തിയ വോട്ടെടുപ്പിൽ 94 ശതമാനംപേർ ഫ്രാൻസിനൊപ്പം നിൽക്കണ​െമന്ന വാദത്തിന് വോട്ടുചെയ്തെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പിൽ നിന്ന് കനക് വംശജർ വിട്ടുനിൽക്കുകയായിരുന്നു. അതിനാൽ ഇവർ അംഗീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button