കേരളം
യുകെയില്‍ ജോലി വാഗ്ദാനം : 10 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍

കട്ടപ്പന : യുകെയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതി പിടിയില്‍. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന് എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.
പണം നല്കി നാളുകള്‍ കഴിഞ്ഞിട്ടും വിസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതി അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഐറിന് എല്‍സ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പന പൊലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.