മാൾട്ടാ വാർത്തകൾ
മറിയം സ്പിറ്റേരി ഡെബോണോ പുതിയ പ്രസിഡന്റാകും, ഫ്രാൻസിസ് സമ്മിത് ഡി മെച്ച്ആക്ടിങ് പ്രസിഡന്റാകും
മാൾട്ടയുടെ പ്രസിഡന്റായി മുൻ ലേബർ സ്പീക്കർ മൈറിയം സ്പിറ്റേരി ഡെബോണോ തെരഞ്ഞെടുക്കപ്പെട്ടേക്കും . ആക്ടിങ് പ്രസിഡന്റായി നാഷണലിസ്റ്റ് നേതാവായ ഫ്രാൻസിസ് സമ്മിത് ഡിമെച്ചും തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് വിവരം. 1987 മുതൽ 30 വർഷക്കാലം എംപിയായിരുന്ന ഡി മെച്ച് 16 വർഷത്തോളം വിദേശകാര്യമടക്കം വിവിധ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ധാരണയായതായി ടൈംസ് ഓഫ് മാൾട്ട റിപ്പോർട്ട് ചെയ്യുന്നു.
ഇരു പാർട്ടികളുടെയും പാർലമെന്ററി കമ്മറ്റികളിലെ എംപിമാരുമായി ഈ ആഴ്ച നടക്കുന്ന ചർച്ചയ്ക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം വരിക. ഈസ്റ്ററിന് ശേഷമുള്ള ആഴ്ചയിൽ ജോർജ് വെല്ലയുടെ കാലാവധി അവസാനിക്കുകയാണ്. എംപിമാരുടെ അനുമതി ലഭിച്ചാൽ ഈസ്റ്റർ അവധിക്കാലത്തിന് തൊട്ട് മുമ്പ് ബുധനാഴ്ച സ്പിറ്റേരി ഡെബോണോയുടെ നിയമനം പാർലമെന്റ് അംഗീകരിക്കുമെന്നും അടുത്ത ആഴ്ചയിൽ അവർ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.