ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം : ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി : ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമതസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് സമ്മേളനത്തിനു തുടക്കമായത്. സമ്മേളനവേദിയിൽ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാർലമെന്റും നടക്കും.