കേരളം
മൈസൂരിൽ വാഹനാപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം.
മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ചത്. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കാര്‍ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാന്‍, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങള്‍.