ദേശീയം
ഉത്തരാഖണ്ഡിലെ ഹിമപാതം : നാല് തൊഴിലാളികൾ മരിച്ചു; 5 പേർക്കായി തിരച്ചിൽ ഊർജിതം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ വൻ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളികളിൽ നാല് പേര് മരിച്ചു. കുടുങ്ങിക്കിടക്കുന്ന 5 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. പുറത്ത് എത്തിച്ചവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി. അഞ്ചു തൊഴിലാളികളെ കൂടെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കി. മഞ്ഞ് മാറ്റിയ ശേഷം മാത്രമേ ഇവരുടെ അടുത്തേക്ക് എത്താൻ സാധിക്കുകയുള്ളു.
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് വൻ ഹിമപാതമുണ്ടായത്. ബിആര്‍ഒവിന്റെ ക്യാമ്പുകള്‍ക്ക് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു.