അന്തർദേശീയം
അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കൻ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെ ഐസിയുവിൽ

കൊളംബോ : അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കയുടെ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെയെ (79) കൊളംബോ നാഷനൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോടതി 26 വരെ റിമാൻഡ് ചെയ്ത അദ്ദേഹത്തെ വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞാണു ജയിലിലെ ആശുപത്രിയിലാക്കിയത്. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്നതായിരുന്നു പ്രശ്നം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നാഷനൽ ആശുപത്രിയിലേക്കു മാറ്റിയത്. അധികാരത്തിലിരിക്കേ സർക്കാർപണം ദുരുപയോഗം ചെയ്തെന്ന കേസിൽ വെള്ളിയാഴ്ചയാണ് റനിലിനെ അറസ്റ്റ് ചെയ്തത്.