കേരളംചരമംസ്പോർട്സ്

കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ നാ​യ​ക​ൻ എ.​ന​ജ്മു​ദ്ദീ​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം : കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ എ.​ന​ജ്മു​ദ്ദീ​ൻ (73) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം കേ​ര​ള​ത്തി​നാ​യും 20 വ​ര്‍​ഷം ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യ​ത്തി​നാ​യും ക​ളി​ച്ചി​ട്ടു​ണ്ട്. 1973 ല്‍ ​കേ​ര​ളം പ്ര​ഥ​മ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടു​ന്ന​തി​ല്‍ ന​ജി​മു​ദ്ദീ​ന്‍റെ പ്ര​ക​ട​നം നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. 1975 ല്‍ ​കോ​ഴി​ക്കോ​ട്ട് ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി ടൂ​ര്‍​ണ​മെ​ന്‍റി​ൽ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1977 ല്‍ ​ഇ​ന്ത്യ​ൻ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു ന​ജ്മു​ദ്ദീ​ൻ. റ​ഷ്യ, ഹം​ഗ​റി ടീ​മു​ക​ള്‍​ക്കെ​തി​രേ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ പ​ന്തു​ത​ട്ടി​യ​ത്. 2009 ല്‍ ​ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം പ്രൊ​ഡ​ക്ട്‌​സി​ല്‍ നി​ന്ന് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി വി​ര​മി​ച്ചു. ഭാ​ര്യ: ന​സീം ബീ​ഗം. മ​ക്ക​ൾ: സോ​ഫി​യ, സു​മ​യ്യ, സാ​ദി​യ.

കേ​ര​ളം സൃ​ഷ്ടി​ച്ച എ​ക്കാ​ല​ത്തേ​യും മി​ക​ച്ച സ്‌​ട്രൈ​ക്ക​ര്‍​മാ​രി​ലൊ​രാ​ളാ​ണ് ന​ജി​മു​ദ്ദീ​ന്‍. ഓ​ഫ്‌​സൈ​ഡ് ട്രാ​പ്പി​ല്‍ പെ​ടാ​തെ എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​പൂ​ട്ട് പൊ​ളി​ക്കാ​ന്‍ പ്ര​ത്യേ​ക ക​ഴി​വു​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button