ദേശീയം

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അതീവ ഗുരുതരാവസ്ഥയില്‍ . 81 വയസ്സാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബു സോറന്‍ വെന്റിലേറ്ററിലാണ്.

കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ തുടരുന്ന ഷിബു സോറന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. നീണ്ട കാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക രക്ഷാധികാരിയായ ഷിബു സോറനാണ് കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നത്.

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജൂണ്‍ 24 ന് ആശുപത്രിയിലെത്തി ഷിബു സോറനെ സന്ദര്‍ശിച്ചിരുന്നു. ഝാര്‍ഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഷിബു സോറന്‍. ആദ്യം 2005 ല്‍ 10 ദിവസവും പിന്നീട് 2008 മുതല്‍ 2009 വരെയും തുടര്‍ന്ന് 2009 മുതല്‍ 2010 വരെയും മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ കേന്ദ്ര മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button