Uncategorizedകേരളം

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു

കൊച്ചി : ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം.

പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജൻ 1995ൽ ആലപ്പുള എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യൽ സർവീസ് ആരംഭിച്ചത്. 2009ൽ നിയമസഭാ സെക്രട്ടറിയായി. 2012ൽ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

2013 മുതൽ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. എൻആർഐ കമ്മീഷനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ പദവിയിൽ പ്രവർത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button