മാൾട്ടാ വാർത്തകൾ

യെർബ മേറ്റ് ചായയുടെ വെള്ള പച്ച പാക്കറ്റുകൾ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി

യെർബ മേറ്റ് ചായ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള കീടനാശിനികളുടെ ഉയർന്ന അളവ് കണ്ടെത്തിയതിനാലാണ് ഈ മുന്നറിയിപ്പ്. വെള്ളയും പച്ചയും പാക്കേജിംഗിലുള്ള യെർബ മേറ്റ് ചായ ഉയർന്ന അളവിലുള്ള ആന്ത്രാക്വിനോൺ, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ബെൻസോ(a)പൈറീൻ എന്നിവ ഉള്ളതിനാൽ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു:

ആന്ത്രാക്വിനോൺ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു കീടനാശിനിയാണ്. പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ബെൻസോ(a)പൈറീൻ ഉൾപ്പെടെ, പരിസ്ഥിതി മലിനീകരണങ്ങളാണ്. ഈ മൂന്ന് മലിനീകരണങ്ങളും കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റിയുടെ മുന്നറിപ്പ്.

പ്രശ്നമുള്ള ബാച്ചുകൾ :-

. 250 ഗ്രാം പാക്കറ്റ് “Elaborada” ബ്രാൻഡിൽ വിൽക്കുന്ന യെർബ മേറ്റ് ചായ, “Best Before” തീയതി ഏപ്രിൽ 2028.

. വെളുത്ത പാക്കേജിംഗ്: ലോട്ട് നമ്പർ 0144

. പച്ച പാക്കേജിംഗ്: ലോട്ട് നമ്പർ 0234

ഉപഭോക്താക്കൾക്ക് ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും വാങ്ങിയ ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾ ഫുഡ് സേഫ്റ്റി അതോറിറ്റിയെ +356 26025000 എന്ന ഫോൺ നമ്പറിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ബന്ധപ്പെടാം. അല്ലെങ്കിൽ [email protected]
എന്ന ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം അയയ്ക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button