അന്തർദേശീയം

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം; 194 മരണം

ഇസ്ലാമബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

​മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. മേഘവിസ്ഫോടനത്തെ തുടർന്നാണ് പ്രളയമുണ്ടായതെന്നാണ് വിവരം. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button