അന്തർദേശീയം

‘ഞാന്‍ ഡോക്ടര്‍ ട്രംപ്, എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം’; വീണ്ടും ട്രപിന്റെ എഐ വിഡിയോ

വാഷിങ്ടൺ ഡിസി : വിമർശനങ്ങൾക്കെതിരെ പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തവണ ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിൻഡ്രോം’ എന്ന പേരിലാണ് പുതിയ എഐ വീഡിയോയുമായി ട്രംപ് എത്തിയിരിക്കുന്നത്.

ഒരു ഡോക്ടറായാണ് വിഡിയോയിൽ ട്രംപ് പ്രത്യക്ഷപ്പെടുന്നത്. തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് വിഡിയോ പങ്കുവച്ചത്. ട്രംപിന്റെ ഭരണത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നവരെ പരിഹസിക്കാൻ ട്രംപും അനുകൂലികൾ പൊതുവെ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിൻഡ്രോം’.

ഞാൻ ഡോക്ടർ ട്രംപാണ്. നിങ്ങൾക്കാർക്കെങ്കിലും ടിഡിഎസ് ബാധിച്ചിട്ടുണ്ടോ? ഇതിന്റെ ലക്ഷണങ്ങൾ വളരെ കഠിനമായിരിക്കും. എന്റെ പക്കൽ ഇതിനൊരു മരുന്നുണ്ട്, ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. രോ​ഗികളെയും എഐ വീഡിയോയിൽ കാണിക്കുന്നുണ്ട്. ട്രംപിനെ കാലങ്ങളായി വിമർശിക്കുന്ന പ്രമുഖ ഹോളിവുഡ് താരങ്ങളെയാണ് വിഡിയോയിൽ രോഗികളായി ചിത്രീകരിച്ചിരിക്കുന്നത്. റോസി ഒഡോണൽ, ജോൺ ലെഗുസാമോ, വൂപ്പി ഗോൾഡ്‌ബെർഗ്, റോബർട്ട് ഡി നീറോ, ജൂലിയ റോബർട്ട്‌സ്, എഡ്വേർഡ് നോർട്ടൻ തുടങ്ങിയ പ്രമുഖരുടെ എഐ രൂപങ്ങൾ വിഡിയോയിലുണ്ട്. ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിൻഡ്രോം’ ചികിത്സയ്ക്ക് ശേഷം തങ്ങൾക്കുണ്ടായ മാറ്റങ്ങൾ ഇവർ പങ്കുവയ്ക്കുന്ന രീതിയിലാണ് വിഡിയോ. വ്യാജ വാർത്തകൾ കാണുന്നത് നിങ്ങൾ നിർത്തിയാൽ ഇതിന് പ്രതിവിധിയുണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button