കേരളം
ഫോബ്‌സ് മിഡിൽ ഈസ്റ്റ് 2025 : ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ലിസ്റ്റിൽ ഇടം നേടി അഞ്ചു മലയാളികൾ

ദുബൈ : ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ഈ വർഷത്തെ ലിസ്റ്റിൽ ഇടം നേടി അഞ്ചു മലയാളികൾ. യുഎഇയിൽ നിന്ന് ഡോ. സണ്ണി കുരിയൻ (ഡോ. സണ്ണി ഹെൽത്ത്‌കെയർ ഗ്രൂപ്പ്), ഡോ. ആസാദ് മൂപ്പൻ, അലീഷ മൂപ്പൻ (ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ), ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിംഗ്‌സ്) എന്നിവരും സൗദി അറേബ്യയിൽ നിന്ന് ഡോ. മുഹമ്മദ് ആലുങ്കലും (അബീർ മെഡിക്കൽ ഗ്രൂപ്പ്) ആണ് ഫൗണ്ടേഴ്‌സ് ആൻഡ് ഷെയർഹോൾഡേഴ്‌സ് വിഭാഗത്തിൽ സ്ഥാനം പിടിച്ചത്.



