ഇസ്രായേൽ വ്യോമാക്രമണം : ഗസ്സ സിറ്റിയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി : ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ഞായറാഴ്ച ഗസ്സ സിറ്റിയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ-ഷിഫ ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തുണ്ടായ ആക്രമണത്തിൽ അൽ ജസീറ അറബിക് കറസ്പോണ്ടന്‍റ് അനസ് അൽ ഷരീഫ്, കറസ്പോണ്ടന്‍റ് മുഹമ്മദ് റെയ്ഖ്, ക്യാമറ ഓപറേറ്റർമായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മോഅമീൻ അലിവ എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, ഗസ്സ സിറ്റിയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതായി പറഞ്ഞിരുന്നു. അൽ ജസീറയിലെ ജീവനക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ച ഫലസ്തീനിയൻ ജേണലിസ്റ്റ് സംഘടന, ഇസ്രായേൽ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിച്ചു. അതേസമയം, ഹമാസ് പ്രവർത്തകരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽ ഷരീഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു.